ചിറ്റാരിപ്പറമ്പ്: കോളയാട് പെരുവയ്ക്കടുത്ത് പന്നിയോട് പ്രദേശത്തെ ക്ഷീര കർഷകനായ വിവേകിൻ്റെ കൃഷിയിടത്തിൽ വച്ച് കാട്ടുപോത്ത് പശുക്കളെ ആക്രമിച്ചു. ആക്രമണത്തിൽ 2പശുക്കൾ കൊല്ലപ്പെട്ടു. വീടിനടുത്തുള്ള വയലിൽ കെട്ടിയിരുന്ന പശുക്കളാണ് കൊല്ലപ്പെട്ടത്.
കണ്ണവം വനത്തിന് സമീപത്തുള്ള പ്രദേശമായതിനാൽ ഇവിടെ കാട്ടുപോത്തുകൾ വ്യാപകമാണ്.ആദ്യമായിട്ടാണ് ഇവിടെ ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായത്.കാട്ടുപോത്തിന്റെ ശല്യം കാരണം പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ.വനപാലകർ സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.
The wild buffalo attacked the cows. Two cows died.